ബോധകഥകൾ
വേദങ്ങളാണ് ഭാരതീയ സംസ്കാരത്തിന്റെ
ആധാരം. അത് സാധാരണക്കാരന് മനസ്സിലാക്കാൻ പ്രയാസമായപ്പോൾ അവയുടെ ഭാഷ്യങ്ങൾ എന്നോണം
ഉപനിഷത്തുകൾ പിറന്നു. കാലം മുന്നോട്ട് പോയപ്പോൾ അതും പോരാതെ വന്നു. വരിയിലെ ഏറ്റവും
പുറകിൽ നിൽക്കുന്നവനും ലഭ്യമാകും വിധം കഥകൾ പിറക്കുകയായി. ജീവിത മൂല്യങ്ങളെ, സംസ്കാരത്തെ
ആത്മാവിലേക്ക് ആവാഹിച്ചവയായിരുന്നു അവ. പതിനെട്ടു പുരാണങ്ങളിലൂടെയും ഭഗവാൻ വ്യാസൻ പറയാൻ
ശ്രമിച്ചത് രണ്ട് കാര്യം മാത്രമാണ് എന്നു പറയാറുണ്ട്:
“അഷ്ടാദശ പുരാണത്താൽ വ്യാസൻ ചൊന്നത് രണ്ടുതാൻ,
പരോപകാരമേ പുണ്യം പാപമേ
പരപീഢനം“
ഇത്തരം കഥകളിലൂടെ നമ്മുടെ
സംസ്കാരം സനാതനമായി നിത്യ നൂതനമായി നിലനിന്നു. ഇന്ന് ഇതരം കഥകൾ പറയുന്നവരുടെ എണ്ണം
ചുരുങ്ങിയിരിക്കുന്നു. കഥകളുടെ മഹത്ത്വം അറിയുന്ന പലർക്കും പറയാനുള്ള കഥകൾ കണ്ടെത്താനുള്ള
സമയക്കുറവ് പരിമിതിയാവുന്നു. അത്തരം ആളുകളെ സഹായിക്കനുള്ള ഒരു എളിയ ശ്രമമാണിത്... ആനുഗ്രഹിക്കുക...
Font : AnjaliOldLipi
No comments:
Post a Comment