ആമേരിക്കയിൽ വച്ച് നടന്ന ലോക മത മഹാസമ്മേളനം കഴിഞ്ഞു. ഭാരതത്തിന്റെ ശബ്ദം ഇടിമുഴക്കം പോലെ അവിടത്തുകാരുടെ കാതുകളിൽ മുഴങ്ങി കഴിഞ്ഞിരുന്നു. അതിനു നിമിത്തമായിത്തീർന്ന സ്വാമി വിവേകാനന്ദന് അന്നാട്ടിലെ ഒരു താരമായി തീർന്നു. യൂറോപ്പ് മുഴുവൻ ചുറ്റി സഞ്ചരിച്ച് അദ്ദേഹം സനാതന ധർമ്മത്തിന്റെ സന്ദേശം നൽകി. തദ് ഫലമായി അദ്ദേഹത്തിന് ധാരാളം ശിശ്യന്മാരെയും ആരാധകരെയും ലഭിക്കുകയുണ്ടായി.
ഒരിക്കൽ അദ്ദേഹം ചില ശിഷ്യന്മാരോടൊപ്പ്ം ഒരു ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. ആദ്ധ്യാത്മികമായ കാര്യങ്ങളും, തമാശയുമെല്ലാമായി അവർ മുന്നോട്ട് നീങ്ങുന്നതിനിടക്ക് അത്ഭുതകരമായ ഒരു സംഭവം നടന്നു. സ്വാമികളുടേയും ശിഷ്യന്മാരുടെയും നേരെ ഒരു കാളക്കൂറ്റൻ പാഞ്ഞടുത്തു. ഇതു കണ്ട് ഭയവിഹ്വലരായ ശിഷ്യന്മാർ ഓടി മറഞ്ഞു. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് ഓടാൻ സാധിക്കുന്നില്ല. അവരെ ഉപേക്ഷിച്ച് പോകാൻ മനസ്സുവരാത്ത സ്വാമിജി രണ്ട് കൈകളും വിരിച്ച് അവരുടെ മുന്നിൽ കയറി നിന്നു. സമീപത്തെ മരത്തിന്റെ പിന്നിലെല്ലാം ഒളിച്ച ശിഷ്യ്ന്മാർ ഈ രംഗം കണ്ട് ആശ്ചര്യ ചകിതരായി. കൊമ്പ് കുലുക്കി മുക്രയിട്ടുകൊണ്ട് ഓടി അടുക്കുകയാണ് കാള. മുഖത്ത് ഒരു ഭാവ വ്യത്യാസവും കൂടാതെ പ്രസന്ന വദനനായി തന്റെ ശിഷ്യയുടെ മുന്നിൽ നെഞ്ചും വിരിച്ച് നില്ക്കുകയാണ് സ്വാമിജി. കാള ഓടി സ്വാമിജിയുടെ തൊട്ടടുത്തെത്തി... ആ രംഗം കാണാനാവാതെ കാഴ്ച്ചക്കാർ പലരും കണ്ണടച്ചു... സ്വാമിജിയുടെ അടുതെത്തിയതും അവൻ ബ്രേക്കിട്ടതുപോലെ അവിടെ നിന്നു. എന്നിട്ട് തലയും താഴ്ത്തി തിരിച്ചുപോയി...
ആ ശിഷ്യ സ്വാമിജിയുടെ കാലിൽ വീണ് കരഞ്ഞു. അമ്പരപ്പ് വിട്ടുമാറാത്ത് മറ്റ് ശിഷ്യന്മാർ സ്വ്വാമിജിയുടെ അടുക്കലെക്ക് ഓടിയെത്തി. അവർ അദ്ദേഹത്തോട് ചോദിച്ചു “ആങ്ങ് എന്ത് മന്ത്രവാദം ചെയ്തിട്ടാണ് ഇങ്ങിനെ സംഭവിച്ചത്?” മന്ദഹസിച്ചുകൊണ്ട് സ്വാമിജി പറഞ്ഞു “ഞാൻ ഒന്നും ചെയ്തിട്ടില്ല, അതിന് അങ്ങിനെ തോന്നിയത് കൊണ്ട് തിരിച്ച് പോയി എന്നേ ഉള്ളൂ.” ഇത് കേട്ട് ശിഷ്യന്മാരിൽ ഒരാൾ ചോദിച്ചു “ആ കാള ഓടി വരുന്നത് കണ്ടപ്പോൾ അങ്ങ് എന്താണ് ചിന്തിച്ചുകൊണ്ടിരുന്നത്?” അതിന് സ്വാമിജി നല്കിയ ഉത്തരം അദ്ദേഹം എത്രമാത്രം നിർഭയനായിരുന്നു എന്ന് കാണിക്കുന്നു. അദ്ദേഹം പറഞ്ഞു “ആ കാള ഇപ്പൊ എന്നെ എടുത്തെറിയും, അങ്ങിനെ എറിഞ്ഞാൽ ഞാൻ എത്ര ദൂരം ചെന്ന് വീഴും എന്നു കണക്ക് കൂട്ടുകയായിരുന്നു ഞാൻ!”