200-300 കൊല്ലം മുൻപ്
യാഥാസ്ഥിതിക കുടുമ്പത്തിൽ പെട്ടവർ കടൽ കടക്കുന്നത് വലിയ അപരാധമായാണ് കണക്കാക്കപ്പെട്ടിരുന്നത്.
അങ്ങിനെ ചെയ്യുന്നവരെ ജാതിഭ്രഷ്ടരാക്കിയിരുന്നു.
ശ്രീ ആശുതോഷ് മുഖർജി(1864-1924)
കൊൽകട്ട ഹൈക്കോടതിയിലെ ജഡ്ജിയും കൊൽകട്ട സർവ്വകലാശാലയുടെ (ഭാരതീയനായ ആദ്യ) വൈസ് ചാൻസലറും ആയിരുന്നു.
യൂറോപ്യൻ പര്യടനം നടത്തുന്നതിന് അദ്ദേഹത്തെ സുഹൃത്തുക്കൾ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
അദ്ദേഹത്തിനും താത്പര്യം ഉണ്ടായിരുന്നു. എന്നാൽ യാഥാസ്ഥിതികയായിരുന്ന അദ്ദേഹത്തിന്റെ
അമ്മക്ക് ഇതിൽ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല.
കഴ്സൺ പ്രഭു ആയിരുന്നു
അന്ന് ഗവർണർ ജനറൽ. അദ്ദേഹം ഒരിക്കൽ ആശുതോഷിനോട് പറഞ്ഞു “താങ്കൾ യൂറോപ്യൻ രാജ്യങ്ങളും,
ഇംഗ്ലണ്ടും സന്ദർശിക്കുന്നത് വളരെ നന്നായിരിക്കും. സ്വന്തം ജീവിതാനുഭവം വർദ്ധിപ്പിക്കുന്നതിനും
മറ്റു പല കാര്യങ്ങളിലും അത് പ്രയോജനപ്പെടും.
ആശുതോഷ് പറഞ്ഞു ”എനിക്ക്
അതിൽ താത്പര്യമില്ലാഞ്ഞിട്ടല്ല. എന്നാൽ അമ്മയ്ക്ക് അതിൽ ഒട്ടും താത്പര്യമില്ല. അമ്മ
സമ്മതിക്കുകയും ഇല്ല. അമ്മയെ ധിക്കരിച്ചുകൊണ്ട് കപ്പൽ യാത്ര ചെയ്യൻ ഞാൻ ആഗ്രഹിക്കുന്നില്ല.“
കഴ്സൺ പറഞ്ഞു ”ഇന്ത്യയുടെ
ഗവർണർ ജനറൽ യൂറോപ്യൻ സന്ദർശനം നടത്താനാവശ്യപെട്ടതായി അമ്മയോട് പറയൂ.“
മാതൃഭക്തനായ മുഖർജി ദൃഢസ്വരത്തിൽ
പറഞ്ഞു “കാര്യങ്ങൽ അങ്ങിനെയാണെങ്കിൽ അങ്ങയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു ‘ഇന്ത്യയുടെ
ഗവർണർ ജനറലോ അതിലും വലിയ ആളോ പറഞ്ഞാലും എനിക്ക് അമ്മയുടെ ആജ്ഞ ലംഘിക്കാൻ സാധ്യമല്ല’
.”
ഈ ദേശഭക്തി തന്നെയാവണം മകൻ ശ്യാമപ്രസാദിനും പകർന്ന് കിട്ടിയത്.
ഈ ദേശഭക്തി തന്നെയാവണം മകൻ ശ്യാമപ്രസാദിനും പകർന്ന് കിട്ടിയത്.
